പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് ക്ര ിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർഥന ഒഴിവാക്കി. കൊറോണ സ്ഥിരീകരിച്ചവരുടെ ഇടവക ഉൾപ്പെടെ റാന്നിയിലെ മൂന്ന് പള്ളിക ളിലാണ് പ്രാര്‍ഥന ഒഴിവാക്കിയത്. അതിനിടെ, അസുഖബാധിതരായ കുടുംബം പത്തനംതിട്ട എസ്.പി ഓഫിസ് സന്ദർശിച്ചുവെന്ന വിവരം ലഭിച്ചതോടെ മൂന്ന് പൊലീസുകാരെയും നിരീക്ഷണത്തിലാക്കി.
മകന്‍റെ ഇറ്റലിയിലെ പെർമിറ്റ് പുതുക്കുന്നതിനും മറ്റുമായാണ് കുടുംബം എസ്.പി ഓഫിസിലെത്തി അപേക്ഷ നൽകിയത്. തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരുടെ റാന്നിയിലെ വീട്ടിലെത്തി അന്വേഷണവും നടത്തി. ഈ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്.
ഇറ്റലിയിൽ നിന്നെത്തിയ കുടുംബം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് ടാക്സിയിലാണ് നാട്ടിലേക്ക് പോയതെന്ന് എറണാകുളം കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സി.സി.ടി.വി പരിശോധിച്ച് ഡ്രൈവറെ കണ്ടെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് 13 മുതല്‍ 16 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കണ്‍വന്‍ഷൻ മാറ്റിെവച്ചതായി രൂപതാധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.