കോവിഡ്19 : ‘നിരീക്ഷണ കേന്ദ്രമാക്കാന്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ വിട്ട് നല്‍കും’

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കായി അംഗീകൃ ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളുടെ സംഘടനയായ കെ.ആര്‍.എസ്.എം.എ സര്‍ക്കാരിനെ അറിയിച്ചു.

മുഴുവന്‍ സമയവും വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെ ലഭ്യമാകുന്ന മെച്ചപ്പെട്ട കെട്ടിടങ്ങളാണ് അണ്‍ എയ്ഡഡ് സ്കൂളുകളുടേത്. ബഹുഭൂരിപക്ഷം സ്കൂളുകളും വലിയ ചുറ്റുമതിലിനാല്‍ സംരക്ഷിതവുമാണ്. ഈ അവസരത്തില്‍ നിരീക്ഷണത്തിലുള്ള രോഗികളെ പാര്‍പ്പിക്കാന്‍ ആവശ്യമുള്ളത്ര കെട്ടിടങ്ങള്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുണ്ട്. ഈ അടിയന്തിര ഘട്ടത്തെ അതിജീവിക്കാന്‍ ഇവ സര്‍ക്കാരിന് വിട്ട് നല്‍കും.

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സംഘടന പിന്തുണ പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ കേരള മോഡൽ ലോകത്തിന് തന്നെ മാതൃകയാണ് എന്നും കേരള അംഗീകൃത സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ മുഹമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തെരുവില്‍ കഴിയുന്ന ആളുകളുടെ പോലും വിശപ്പടക്കാനുള്ള കരുതലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോൾ സമൂഹം ഒറ്റക്കെട്ടായി സർക്കാരി​​െൻറ കൂടെ നിൽക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - covid 19: un aided schools will give for quarantine facility -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.