Posted On
date_range Updated On
date_range മാറേണ്ട ശീലങ്ങളുമായി വയനാടിെൻറ ഹ്രസ്വ ചിത്രം
കൽപറ്റ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അടിമുറി മാറിയതും ഇനിയും മാറേണ്ടതുമായ ശീലങ്ങൾ ചൂണ്ടിക്കാട്ടി വയനാടിെൻറ ഷോര്‍ട്ട് ഫിലിം. പ്രമുഖ സിനിമാ താരങ്ങളായ ജോജു, എസ്തര് അനിൽ എന്നിവര്‍ മുഖ്യ വേഷമിട്ട ചിത്രത്തില്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, എസ്തറിെൻറ മാതാവ് മഞ്ജു അനില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
സ്വകാര്യ സന്ദർശനത്തിനായി വയനാട്ടിലെത്തിയ ജോജു ലോക്ഡൗണിലെ തുടർന്ന് ജില്ലയിൽതന്നെ തുടരുകയാണ്. ജില്ല ഭരണകൂടം ഒരുക്കുന്ന ഹ്രസ്വ ചിത്രം എസ്തറിെൻറ സ്വദേശമായ കാവുംമന്ദം, കൽപറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്.
ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാൻ പി.കെ. അനില്‍കുമാറാണ് സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.