തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി പൂന്തുറയിൽ ക്വിക്ക് റെസ്പോൺസ് ടീമിന് (ദ്രുത പ്രവർത്തന സംഘം) രൂപം നൽകി. റവന്യൂ -പൊലീസ് -ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാകും ടീമിെൻറ പ്രവർത്തനമെന്ന് ജില്ല കലക്ടർ േഡാ. നവജ്യോത് ഖോസെ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘത്തിന് തഹസിൽദാറും ഇൻഡിസൻറ് കമാൻഡറുമാകും നേതൃത്വം നൽകുക. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണവും നിയന്ത്രണവും സംഘം നിരീക്ഷിക്കും. മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എ.ടി.എം എന്നിവ രാവിലെ പത്തുമുതൽ അഞ്ചുവെര പ്രവർത്തിക്കും.
കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കും. പൊലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് സൗകര്യം തുടങ്ങിയവ 24 മണിക്കൂറും പ്രവർത്തിക്കും. പൂന്തുറയിൽ ഡ്യൂട്ടിചെയ്യുന്നവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.