കാസര്‍കോട്: കർണാടകയിൽനിന്ന് കോവിഡ് രോഗിയെ സി.പി.എം നേതാവ് കാറിൽ കടത്തിയ സംഭവം കൂടുതൽ കോവിഡ് വ്യാപനത്തിലേക്ക്. മഞ്ചേശ്വരം മുൻ ഏരിയ സെക്രട്ടറിയാണ് ജ്യേഷ്ഠെൻറ മകനെ മേയ് നാലിന് തലപ്പാടിയിൽ കാറിൽ സ്വീകരിച്ച് വീട്ടിലാക്കിയത്. കുറച്ചു ദിവസങ്ങൾക്കുശേഷം ബന്ധുവിനും പിന്നാലെ നേതാവിനും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഇദ്ദേഹത്തിെൻറ ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിശോധനയിൽ പോസിറ്റിവായി. ഭാര്യ പൈവളിഗെ പഞ്ചായത്ത് അംഗമാണ്.
പഞ്ചായത്ത് യോഗത്തിനുശേഷം പഞ്ചായത്ത് വാഹനത്തിൽ ഇവരോടൊപ്പം യാത്രചെയ്ത പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി, മുൻ പ്രസിഡൻറ്, പഞ്ചായത്ത് അംഗങ്ങൾ, ഏതാനും ജീവനക്കാർ, ഡ്രൈവർ എന്നിവർ വെള്ളിയാഴ്ച ജനറൽ ആശുപത്രിയിൽ എത്തി സ്രവം നൽകി ക്വാറൻറീനിൽ പോയി. പഞ്ചായത്ത് ഓഫിസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഈമാസം ഏഴിന് പഞ്ചായത്ത് ഓഫിസില്‍ നടന്ന മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സിലും പഞ്ചായത്ത് അംഗമായ നേതാവിെൻറ ഭാര്യ പങ്കെടുത്തിരുന്നു.
മഹാരാഷ്ട്രയില്‍നിന്ന് വന്ന ബന്ധുവിനെ തലപ്പാടിയില്‍നിന്ന് കാറില്‍ സ്വീകരിച്ചു കൊണ്ടുവരുകയായിരുന്നു നേതാവ്. ലോറിയില്‍ ക്ലീനര്‍ എന്ന വ്യാജേനയാണ് ബന്ധു തലപ്പാടിയില്‍ എത്തിയത്. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് പൊതുപ്രവര്‍ത്തകനും കുടുംബവും സ്രവം പരിശോധനക്ക് നല്‍കിയത്. ഈ കാലയളവില്‍ ഇയാൾ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ല ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്റേ റൂം എന്നിവിടങ്ങളിലും പ്രവേശിച്ചിരുന്നു. ഇതോടെ ജില്ല ആശുപത്രിയിലെ രണ്ട് ഡോക്ടറും നഴ്സും ക്വാറൻറീനില്‍ പ്രവേശിച്ചു. ഉപ്പളയിൽ ബന്ധുമരിച്ച വീട്ടിലും പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.