Posted On
date_range Updated On
date_range പാലിയേക്കരയിൽ മാർച്ച് 31 വരെ ടോൾ പിരിവില്ല
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് മാർച്ച് 31 വരെ നിർത്തി. കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ രോഗവ്യാപനം ന ിയന്ത്രിക്കുന്നതിൻെറ ഭാഗമായി പണമിടപാടുകൾ നടത്തുന്നത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായതിനെ തുടർന്നാണ് നടപടി. നിരോധന ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായും കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്നാണ് നടപടി. തൃശൂരിൽ തിങ്കളാഴ്ച ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 30 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 97 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.