മാസ്ക് വിലകൂട്ടി വിറ്റാൽ നടപടി; കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുത്

പത്തനംതിട്ട: സംസ്ഥാനത്ത് ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാസ്ക് വിലകൂട്ടി വിറ്റാൽ നടപടിയെടുക ്കുമെന്ന് അധികൃതർ. അഞ്ചുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ അഞ്ചു രൂപാ വിലയുള്ള മാസ്ക് 50 മുതൽ 100 രൂപ വരെ വില ഈടാക്കി വിൽക്കുന്നതായി പരാതി ഉയർന്നിരുന്നു. അത്തരത്തിൽ മാസ്ക് വിൽക്കുന്ന കടയുടമയുടെ ലൈസൻസ് ഉൾപ്പടെ റദ്ദ് ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ പി.ബി. നൂഹ് അറിയിച്ചു.

ജില്ലയിൽ പലയിടത്തും മാസ്ക്, സാനിറ്റെസർ തുടങ്ങിയവ ലഭിക്കാത്ത സാഹചര്യമാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നുണ്ട്. അതേസമയം, ലഭ്യതക്കുറവ് മൂലം മൊത്തവിതരണക്കാർ വില വർധിപ്പിച്ചുവെന്നും ഇതിനാലാണ് തങ്ങളും വിലവർധിപ്പിക്കേണ്ടിവരുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുത്

പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ പനി, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കായി അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ യാതൊരു കാരണവശാലും മരുന്നുകൾ നൽകാൻ പാടില്ലെന്ന് കലക്ടർ നിർദേശിച്ചു.

പത്തനംതിട്ടയിൽ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ ഉൾപ്പെടെയുള്ള എല്ലാ ബയോമെട്രിക് സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു.

Tags:    
News Summary - covid 19 mask price hike -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.