തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം; പാളയം കണ്ടയിൻമെൻറ്​ സോണാകും

തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോെട നഗരത്തിൽ കർശന നിയന്ത്രണം വേണ്ടിവരുമെന്ന് മേയർ കെ. ശ്രീകുമാർ. വഞ്ചിയൂർ കുന്നുംപുറത്ത് ലോട്ടറി വിൽപനക്കാരനും പാളയം സാഫല്യം കോംപ്ലക്സിലെ ഇതര സംസ്ഥാന തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമേറിയതാണെന്നും ഇതി​​​​െൻറ ഭാഗമായി വരും ദിവസങ്ങളിൽ വഞ്ചിയൂർ, പാളയം വാർഡുകൾ ക​െണ്ടയിൻമ​​​​െൻറ് സോണായി മാറുമെന്നും മേയർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടും. ഇതി​​​​െൻറ സമീപത്തുള്ള പാളയം മാർക്കറ്റിലും വെള്ളിയാഴ്ചമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ ആരോഗ്യവിഭാഗത്തി​​​​െൻറ കൗണ്ടർ മാർക്കറ്റിന് മുന്നിൽ സ്ഥാപിക്കും. മാർക്കറ്റി​​​​െൻറ മുന്നിലുള്ള ഗേറ്റ് മാത്രമേ തുറക്കൂ. പിറകിലെ ഗേറ്റ് അടയ്​ക്കും. ആളുകളെ നിയന്ത്രിച്ച്​ മാത്രമേ മാർക്കറ്റിനുള്ളിലേക്ക് കടത്തിവിടൂ. മാർക്കറ്റിന് മുന്നിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. ഇപ്പോൾ ചാലയിലും പാളയം മാർക്കറ്റിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മറ്റ് മാർക്കറ്റുകളിൽകൂടി ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്​.

നഗരത്തിലെ എല്ലാ ഓഫിസുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. തിരക്ക് അനുഭവപ്പെടുന്ന ബസ് സ്​റ്റോപ്പുകളിൽ പൊലീസി​​​​െൻറ സഹായത്തോടെ പ്രത്യേക ക്രമീകരണമുണ്ടാക്കും. എല്ലാ സൂപ്പർമാർക്കറ്റുകളിലും  അക്ഷയ കേന്ദ്രങ്ങളിലും  നിയന്ത്രണം കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പാളയം, ആയുർവേദ കോളജ്, കുന്നുംപുറം, വഞ്ചിയൂർ ഭാഗങ്ങളിൽ അണുനശീകരണം നടത്തും. നഗരത്തിലെ സുരക്ഷാ മുൻകരുതൽ നടപടികളിൽ എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യർഥിച്ചു.  

Tags:    
News Summary - Covid 19 lockdown restriction in trivandrum-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.