Posted On
date_range Updated On
date_range കോവിഡ് 19: കോട്ടയം സ്വദേശിനി അയര്‍ലൻറില്‍ മരിച്ചു
കോട്ടയം: കോവിഡ് 19 ബാധിച്ച് അയര്‍ലൻറില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീന ജോര്‍ജാണ ് (54 )മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ബീന കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു.
രണ്ടുദിവസം മുമ്പാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഐസോലേഷനിൽ ആയിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം.
15 വർഷമായി ഇവർ കുടുംബസമേതം അയര്‍ലൻറിലാണ് താമസം. ഭർത്താവ് ജോര്‍ജ് പോളും (സണ്ണി) മകനും ഐെസാലേഷനില് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.