ഭക്ഷണത്തിന് ബുദ്ധിമുട്ട്, നാടാണ് കൂടുതൽ സുരക്ഷിതം; വിശദീകരണവുമായി കൊല്ലം സബ് കലക്​ടർ

കൊല്ലം: നിരീക്ഷണത്തിൽ കഴിയാതെ നാട്ടിലേക്ക് പോയ സംഭവത്തിൽ വിശദീകരണവുമായി കൊല്ലം സബ് കലക്​ടർ അനുപം മിശ്ര. കൂടുതൽ സുരക്ഷിതമെന്ന നിലക്കാണ് നാട്ടിലേക്ക് പോയതെന്ന് അനുപം മിശ്ര വ്യക്തമാക്കി.

ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു. ബന്ധുക്കൾ ഒപ്പമില്ലാത്തതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചെന്ന് സബ് കലക്ടര്‍ പറയുന്നു.

അതേസമയം, അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. സംഭവത്തിൽ സബ് കലക്ടർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ, വകുപ്പുതല നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു.

നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ വിവരങ്ങൾ തിരക്കവെ ആരോഗ്യ പ്രവർത്തകരാണ് സബ് കലക്​ടർ സ്ഥലത്തില്ലെന്ന വിവരം കലക്​ടറെ ബോധ്യപ്പെടുത്തിയത്. ഇതേതുടർന്ന് ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിലാണെന്ന മറുപടിയാണ് അനുപം മിശ്ര നൽകിയത്. എന്നാൽ, ടവർ ലൊക്കേഷൻ കാൺപൂരിലാണെന്ന് സ്ഥിരീകരിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട്​ അവധിയിലായിരുന്ന സബ് കലക്​ടർ വിദേശയാത്രക്ക് ശേഷം കഴിഞ്ഞ 18നാണ് തിരിച്ചെത്തിയത്​. ഇത് മനസിലാക്കിയ കലക്​ടർ അദ്ദേഹത്തോടും ഗൺമാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പി​​​ന്‍റെ ചട്ടം ലംഘിച്ച് സബ് കലക്ടർ മുങ്ങിയെങ്കിലും ഗൺമാനും ഡ്രൈവറും ഗൃഹ നിരീക്ഷണത്തിൽ കഴിയുകയാണ്. തിരുവനന്തപുരം ഡി.ഐ.ജി സഞ്​ജയ്​ കുമാൻ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്​.


Tags:    
News Summary - covid 19: kollam Sub Collector Anupam Mishra -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.