പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പ ത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ഷേര്‍ളി എബ്രഹാമിന് (62) രോഗമുക്തി. ഇവർ വെള്ളിയാഴ്ച ആശുപത്രി വിട്ടു. 20 തവണ പരിശോധന പോസിറ്റീവായ ഷേര്‍ളിയുടെ അവസാന രണ്ട് ഫലങ്ങള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
14 ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ തുടരും. ഷേര്‍ളിക്ക് ചികിത്സിച്ച ആശുപത്രിയിലെ എല്ലാവരെയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു. നീണ്ട ആശുപത്രി വാസത്തിനുശേഷം സുഖപ്പെട്ട ഷേര്‍ളിക്ക് ആശംസകൾ നേര്‍ന്നു.
ഇറ്റലിയില്‍നിന്ന് റാന്നിയിൽ വന്ന കുടുംബത്തിൽനിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഷേര്‍ളിക്കും മകള്‍ക്കും രോഗം ബാധിച്ചത്. മാര്‍ച്ച് എട്ടിനാണ് ഷേര്‍ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10ന് രോഗം സ്ഥിരീകരിച്ചു. 48 ദിവസത്തിനുശേഷം ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ഷേര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുെണ്ടന്ന് ഷേർളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.