കോവിഡ്​ ചികിത്സയിൽ 42 ദിവസം; കണ്ണൂരിൽ 82കാരൻ ആശുപത്രിവിട്ടു

കണ്ണൂർ: കോവിഡ്​ ബാധിച്ച്​ 42 ദിവസമായി കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ ആശുപത്രി വിട്ടു. ചികിത്സ കാലയളവിൽ 16 തവണയാണ് ഇദ്ദേഹത്തിൻെറ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ് ചെയ്തത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. അതിനിടയിലാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഹൃദയസംബന്ധമായ ചികിത്സക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. 

ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ തേടിയ ഇദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ആയിരുന്നു.

Tags:    
News Summary - Covid 19 Kerala Patient Discharged -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.