കോവിഡ് 19: പ്രതിരോധത്തിന് ‘വാർ റൂം’ തുറന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ​െൻറ സമൂഹ വ്യാപനം തടയുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മേൽനോട്ടം വഹി ക്കാനും ‘യുദ്ധ മുറി’ (വാർ റൂം) തുറന്ന് സംസ്ഥാന സർക്കാർ. മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ഇളേങ്കാവ​െൻറ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാക്കുന്നത്.

സെക്രേട്ടറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന സംവിധാനത്തി​െൻറ ഭാഗമായി ഇളേങ്കാവനെ കൂടാതെ ആറ്െഎ.എ.എസ് ഉേദ്യാഗസ്ഥരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ആറ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളായിരിക്കും. ഇവർ ഷിഫ്റ്റ് സംവിധാനത്തിലാവും പ്രവർത്തിക്കുകയെന്ന് ഇത് സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

സമൂഹ വ്യാപന സാധ്യതകൾ മുൻനിർത്തി ലോക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനത്തിൽ ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് മുഴുവൻ സമയം പ്രവർത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്. ഉത്തരവ് വ്യാഴാഴ്ചചീഫ് സെക്രട്ടറി പുറത്തിറക്കി.

പി.െഎ. ശ്രീവിദ്യ, ജോഷി മൃണ്മായി ശശാങ്ക്, ഹരിത വി. കുമാർ, എസ്. ചന്ദ്രശേഖർ, കെ. ഇൻബശേഖർ എന്നിവരാണ് വാർ റൂമിലെ മറ്റ് അംഗങ്ങൾ. കൂടാതെ ആരോഗ്യ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ, ഗതാഗത, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകൾ നിർദ്ദേശിക്കുന്ന മുതിർന്ന ഉദേയാഗസ്ഥ പ്രതിനിധികളും നടത്തിപ്പിൽ പങ്കാളികളാവും. വാർ റൂമിന് 0471 2517225 എന്ന ഫോൺ നമ്പറും അനുവദിച്ചിട്ടുണ്ട്. സൗത്ത് കോൺഫറൻസ് ഹാളിൽ വീഡിയോ കോൺഫറൻസിങ് സൗകര്യത്തോടെയാണ് മുറി സജ്ജമാക്കുക.

Tags:    
News Summary - covid 19: kerala opened war room -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.