സംസ്​ഥാനത്ത്​ വീണ്ടും റാൻഡം സാമ്പിൾ പരിശോധന

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനമുണ്ടായോ എന്നറിയാൻ റാൻഡം സാമ്പിൾ പരിശോധന നടത്തും. ഒറ്റ ദിവസം 3000 പേരുടെ സാമ്പിളുകളായിരിക്കും പരിശോധനക്കായി എടുക്കുക. ചൊവ്വാഴ്​ച മുതൽ ഹോട്ട്​സ്​പോട്ടുകളിലെ ഉൾപ്പെടെ പൊതുജനങ്ങളിൽനിന്ന്​ സാമ്പിൾ  ശേഖരിക്കും. 

രണ്ടാം തവണയാണ്​ സംസ്​ഥാനത്ത്​ റാൻഡം സാമ്പിൾ പരിശോധന നടത്തുന്നത്​.  കഴിഞ്ഞ ഒരാഴ്​ചയായി സംസ്​ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഞായറാഴ്​ച മാത്രം 53 പേർക്കും മേയ്​ 23 ന്​ 62 പേർക്കും 22ന്​ 42 പേർക്കുമാണ്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതിൽ നിരവധി പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ്​ റാൻഡം സാമ്പിൾ പരിശോധിക്കാനുള്ള തീരുമാനം. 

രോഗ ലക്ഷണമില്ലാത്തവർ, സമ്പർക്ക പട്ടികയിൽ ഇല്ലാത്തവർ, വിദേശയാത്ര ചരിത്രമില്ലാത്തവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവരിൽ നിന്നെല്ലാമായിരിക്കും പരിശോധനക്കായി സാമ്പിൾ ശേഖരിക്കുക. 
ഇവ പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കി രോഗനിർണയം നടത്തും. 

നേരത്തേ, കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ റാൻഡം സാമ്പിൾ പരിശോധന നടത്തിയിരുന്നു. ഏപ്രിൽ 26 നായിരുന്നു ആദ്യ റാൻഡം സാമ്പിൾ പരിശോധന. 

Tags:    
News Summary - Covid 19 Kerala Conduct Random Sample Test -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.