തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 10 ജില്ലകളിലായി 33 ഹോട്ട്സ്പോട്ടുകൾ മാത്രം. ഇന്ന് പുതുതായി ഹോട്ട്സ്പോട്ടുകൾ ഇല്ല. എന്നാൽ 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ ഹോട്ട്സ്പോട്ടുകളില്ല. എറണാകുളത്തും കോഴിക്കോടും ഒാരോ പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടിലുള്ളത്. കോഴിക്കോട് കോർപറേഷൻ എറണാകുളത്ത് എടക്കാട്ടുവയൽ പഞ്ചായത്ത് എന്നിവിടങ്ങളാണ് ഹോട്ട്സ്പോട്ട്. ഇടുക്കിയിലെ ഏലപ്പാറ, ശാന്തൻപാറ, വണ്ടൻമേട് എന്നീ പഞ്ചായത്തുകൾ.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ. ഏഴോം, കതിരൂർ, കൂത്തുപറമ്പ് (മുനിസിപാലിറ്റി), കോട്ടയം മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ (മുനിസിപ്പാലിറ്റി), പാപ്പിനിശേരി, പാട്യം, പെരളാശേരി എന്നീ പഞ്ചായത്തുകളും മുനിസിപ്പാലികളും ഹോട്ട്സ്പോട്ട് പട്ടികയിലാണ്. കാസർകോട് ചെമ്മാട്, ചെങ്ങള പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടിലാണ്.
കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയും തൃക്കരുവ പഞ്ചായത്തുമാണ് ഹോട്ട്സ്പോട്ട്. കോട്ടയത്ത് കോട്ടയം മുനിസിപ്പാലിറ്റി, മണർകാട്, പനച്ചിക്കാട്, വെല്ലൂർ എന്നിവിടങ്ങൾ ഹോട്ട്സ്പോട്ട് പട്ടികയിലാണ്.
പാലക്കാട് കുഴൽമന്ദം, തേൻകുറിശി എന്നീ പഞ്ചായത്തുകളും തിരുവനന്തപുരത്തെ നെയ്യാൻറ്റികര, വർക്കല എന്നീ മുനിസിപ്പാലിറ്റികളുമാണ് ഹോട്ട്സ്പോട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റി, എടവക പഞ്ചായത്ത്, അമ്പലവയൽ, മീനങ്ങാടി, തിരുെനല്ലി, വെള്ളമുണ്ട പഞ്ചായത്തുകളും ഹോട്ട്സ്പോട്ടാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.