കുണ്ടറ: വിദേശത്തുനിന്ന് നാട്ടിലെത്തിയ ബിരുദധാരികളായ പ്രവാസികൾ സർക്കാറിെൻറയും ആരോഗ്യവകുപ്പിെൻറയും നിർദേശം പാലിക്കാതെ വീട്ടുകാരുമൊത്ത് ചുറ്റിക്കറങ്ങി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ എത്തി വീടുകളിൽ തന്നെ തുടരണമെന്ന് അഭ്യർഥിച്ചെങ്കിലും ഇവർ കയർത്തു. തുടർന്ന് കലക്ടർ ഇടപെട്ടു. പൊലീസ് കേസെടുത്ത് ഇരു കുടുംബങ്ങളിലെയും ഒമ്പത് പേരും വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചു. കൊറ്റങ്കര മേക്കോൺ സ്വദേശികളായ രണ്ട് കുടുംബങ്ങളിലെ അംഗങ്ങൾക്കെതിരെ വിവിധവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പാസ്പോർട്ട് റദ്ദ് ചെയ്യുന്നതടക്കം നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 14നാണ് ഇവർ ദുൈബയിൽനിന്ന് തിരുവനന്തപുരം വഴി മേക്കോണിലെത്തിയത്. നാട്ടിലെത്തിയ ദിവസം മുതൽ തന്നെ ഇവർ പള്ളികളിലും ബന്ധുവീടുകളിലും കറങ്ങിയത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. രണ്ടു ദിവസം മുമ്പും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കോവിഡ് പ്രതിരോധ നടപടികളും ഓരോരുത്തരും സ്വീകരിക്കേണ്ട മുൻകരുതലുകളും ബോധ്യപ്പെടുത്തിയിരുന്നു. അടുത്ത ദിവസം പൊലീസുമായെത്തി നിർദേശം നൽകാൻ ശ്രമിച്ചെങ്കിലും തങ്ങൾക്ക് കോവിഡ് ബാധയില്ലെന്ന് പറഞ്ഞ് തട്ടിക്കയറി. തുടർന്ന് ജീവനക്കാർ കുണ്ടറ സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് എത്തി പ്രശ്നത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തി. ഇവർക്ക് പനിയോ മറ്റ് പ്രാഥമിക രോഗലക്ഷണങ്ങളോ ഇല്ലെന്നും തൽക്കാലം ഭയപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശവാസികൾ അവശ്യമില്ലാതെ ഭയക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.
തൃത്താലയിലും പ്രവാസിക്കെതിരെ കേസ്
തൃത്താല: നിരീക്ഷണത്തിൽ കഴിയാനുള്ള ആരോഗ്യവകുപ്പ് നിർദേശം അവഗണിച്ചതിന് തൃത്താല കണ്ണന്നൂർ സ്വദേശിയായ പ്രവാസിക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. മാർച്ച് 12ന് ദമ്മാമിൽനിന്ന് കേരളത്തിലെത്തിയ ശേഷം 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നല്‍കിയിരുന്നു.
എന്നാല്‍, ഇയാൾ തൃത്താലയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു. നിരീക്ഷണസമയം കഴിഞ്ഞശേഷം പാസ്പോർട്ട് കണ്ടുകെട്ടുന്നതുൾെപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.ഐ എസ്. അനീഷ് അറിയിച്ചു. ഇയാളെയും വീട്ടുകാരെയും കർശന നിയന്ത്രണത്തിൽ വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.