തിരുവനന്തപുരം: ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ പാർപ്പിക്കാനുള്ള നടപടികളിലേക്ക് സർക്കാർ. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലടക്കം രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ക്വാറൻറീനിെൻറ കാര്യത്തിലെന്നപോലെ ആരോഗ്യവകുപ്പിെൻറ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പേക്ഷ, രോഗം സ്ഥിരീകരിക്കപ്പെടുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കുടുംബാംഗങ്ങളും നാട്ടുകാരുമൊക്കെ നിര്‍ബന്ധിക്കുന്നുണ്ട്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയാറാകുന്നില്ല.
സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത് രോഗാവസ്ഥയിലെ മാനസികസമ്മര്‍ദം പരമാവധി കുറയ്ക്കാന്‍ ഉപകരിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ സൗകര്യമുള്ളവരുമായ പരമാവധി ആളുകള്‍ ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ മാനസികസമ്മര്‍ദം കുറയ്ക്കാനും കുടുംബാന്തരീക്ഷത്തില്‍ ജാഗ്രതയോടെ കഴിയാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.