തിരുവനന്തപുരം: കോവിഡിനിടയിലും മദ്യക്കച്ചവടം തകർക്കുന്നു. ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ വഴി നിത്യേന കുറഞ്ഞത് 40 കോടിയോളം രൂപയുടെ കച്ചവടം നടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
പുറമെയാണ് കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ, ബാറുകൾ, ബിയർ പാർലറുകൾ എന്നിവ വഴിയുള്ളത്. കോവിഡ് സമസ്ത മേഖലയെയും തകർക്കുേമ്പാൾ മദ്യവിൽപനയെ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതിനാലാണ് മദ്യശാലകൾ അടച്ചിടണമെന്ന ആവശ്യം ശക്തമായിട്ടും തീരുമാനത്തിന് സർക്കാർ മടിക്കുന്നതും. സർക്കാറിെൻറ വരുമാനത്തിൽ നിർണായക പങ്ക് മദ്യവിൽപനയാണ്. അതു നിലക്കുന്നത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലും സർക്കാറിനുണ്ട്.
രണ്ട് മാസത്തെ കണക്ക് പരിശോധിക്കുേമ്പാൾ കോവിഡ് നിയന്ത്രണങ്ങൾ മദ്യപാനികളെ ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബാറുകളും മദ്യവിൽപന ശാലകളും അടച്ചിടുമെന്ന ആശങ്കയും മദ്യം കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജ പ്രചാരണവും വിൽപന കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.
എന്നാൽ ഇൗ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ പൊലീസും എക്സൈസും നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. അതേ സമയം ബിവറേജസ് ഒൗട്ട്ലെറ്റുകളിലാണ് വിൽപനയെന്നും ബാറുകളിൽ കച്ചവടമില്ലെന്നും ബാർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ബാർ ഹോട്ടലുകളിലെ റെസ്റ്റാറൻറുകളിലെ കച്ചവടത്തെയും കോവിഡ് സാരമായി ബാധിെച്ചന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.