Posted On
date_range Updated On
date_range കോവിഡിനെ നേരിടാൻ നാരങ്ങാവെള്ളം കുടിച്ചാൽ മതിയെന്ന് വ്യാജ ശബ്ദസന്ദേശം
പയ്യന്നൂർ: കോവിഡിനെ നേരിടാൻ നാരങ്ങാവെള്ളം കുടിച്ചാൽ മതിയെന്ന് ഡോക്ടറുടെ പേരിൽ വ്യാജ ശബ്ദസന്ദേശം. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. എസ്.എം. അഷ്റഫിെൻറ പേരിലാണ് സന്ദേശം പരക്കുന്നത്.
ഇതിനെതിരെ ഡോ. അഷ്റഫ് സൈബർ സെല്ലിലും പരിയാരം മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊറോണ വൈറസിനെ തകർക്കാൻ വൈറ്റമിൻ സി.യാണ് ആവശ്യമെന്നും അതുകൊണ്ട് നാരങ്ങ തോലുസഹിതം വെള്ളത്തിൽ കലർത്തി കുടിക്കണമെന്നുമാണ് സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.