കോവിഡ്​ വ്യാജപ്രചാരണം: ജേക്കബ്​ വടക്കൻചേരിക്കെതിരെ കേസ്​; രണ്ടു പേർ അറസ്​റ്റിൽ

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച രണ് ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിന് പ്രകൃതി ചികിത്സകൻ ജേക്കബ്​ വടക്കൻചേരിക്കെതിരെയും കേസെടുത്തു.

എരുമപ്പെട്ടി സ്വദേശികളായ മുളയ്ക്കൽ പ്രവീഷ് ലാൽ (19), തോട്ടുംപാല അനസ് (18) എന്നിവരെയാണ് കുന്ദംകുളം സി.ഐ കെ.ജി. സുരേഷ് അറസ്​റ്റ്​ ചെയ്തത്. കുന്ദംകുളം താലൂക്കാശുപത്രിയില്‍ കോവിഡ്​ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കുന്ദംകുളം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍ക്കാര്‍ മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിനാണ്​ ജേക്കബ്​ വടക്കൻചേരിയെ പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്​റ്റേഷനില്‍ കേസ്​ രജിസ്​റ്റർ ചെയ്​തത്​. എറണാകുളം അസിസ്​റ്റൻറ്​ കമീഷണര്‍ കെ. ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന്​ മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

Latest Video

Full View
Tags:    
News Summary - COVID-19: Fake News Two Person Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.