ന്യൂഡൽഹി: കോവിഡ് -19 ‘പ്രഖ്യാപിത ദുരന്തം’. കേന്ദ്ര സർക്കാർ പ്രഖ്യാപനത്തോടെ, സംസ്ഥാ ന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് സഹായം ലഭ്യമാക്കും. കോവിഡ് -19നെ മഹാമാരിയായി ലോകാരേ ാഗ്യ സംഘടന പ്രഖ്യാപിച്ചതിനെ ചുവടുപിടിച്ചാണ് ‘നോട്ടിഫൈഡ് ഡിസാസ്റ്റർ’ ആയി രോഗത്തെ കേന് ദ്രം പ്രഖ്യാപിച്ചത്.
ഇതോടെ, താൽക്കാലിക താമസസൗകര്യം, ജല-ഭക്ഷണ-വസ്ത്ര വിതരണം, ക്യാമ്പുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള വൈദ്യ സഹായം തുടങ്ങിയവ ഒരുക്കും. കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കാനും ആരോഗ്യപ്രവർത്തകർക്കും മറ്റും സുരക്ഷ ഒരുക്കാനും സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗിക്കും. ഇതിന് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ചെലവഴിക്കില്ലെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കി.
രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും, രോഗബാധിതരുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാറുകൾ വഹിക്കും എന്നീ രണ്ടുവ്യവസ്ഥകൾ കൂടി ആദ്യം സർക്കാർ ഉത്തരവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.