കോഴിക്കോട്ടുകാരന്​ രോഗം സ്​​ഥിരീകരിച്ചത്​​ ദുബൈയിൽ നിന്നെത്തി 27ാം ദിവസം

കോഴിക്കോട്: സമ്പർക്ക വിലക്ക്​ 14 ദിവസം മതിയെന്ന ചിലരുടെ ധാരണകൾ ശരിയല്ലെന്ന്​ സാക്ഷ്യപ്പെടുത്തുന്നതാണ്​ കഴിഞ ്ഞ ദിവസം കോഴിക്കോട്ട്​ എടച്ചേരി സ്വദേശിയുടെ കൊവിഡ്​ സ്​ഥിരീകരണം. ദുബൈയിൽനിന്നെത്തി 27 ദിവസത്തിനുശേഷമാണ്​ 35 കാരന്​ രോഗം സ്​ഥിരീകരിച്ചത്​.

കോവിഡ്-19​​​​െൻറ ഇൻകുബേഷൻ കാലയളവ് സംബന്ധിച്ച് ചർച്ചകൾക്ക് വഴിവെക്കുന്നതാണ ് കഴിഞ്ഞ ദിവസങ്ങളിലെ രോഗ സ്ഥിരീകരണം. ക്വാറൻറീൻ 14 മുതൽ 26 ദിവസം വരെ കഴിഞ്ഞവർക്കും രോഗം ബാധിച്ചതോടെയാണ് 14 ദിവസത്തെ ക്വാറൻറീനെ കുറിച്ച് സംശയങ്ങൾ ഉയർന്നത്. 14 ദിവസത്തെ സമ്പർക്ക വിലക്കാണ്​ ലോകാരോഗ്യ സംഘടന കർശനമായി നിർദേശിക്കുന്നത്​. എന്നാൽ, കേരളത്തിൽ 28 ദിവസം ക്വാറൻറീൻ ഉള്ളതാണ് രോഗവ്യാപനം തടയുന്നതി​​​​െൻറ പ്രധാന കാരണമെന്നും ക്വാറൻറീൻ കാലയളവ് വർധിപ്പിക്കണമെന്നുമാണ് ചർച്ചകൾ. കണ്ണ​ൂർ ജില്ലയിൽ ഈയിടെ 40കാരന്​ രോഗം സ്​ഥിരീകരിച്ചത്​ ഗൾഫിൽനിന്നെത്തി 26 ദിവസത്തിനുശേഷമാണ്​. പാലക്കാട്​ സ്വദേശിക്ക്​ 23 ദിവസത്തിനുശേഷവും രോഗം സ്​ഥിരീകരിച്ചു. 14 ദിവസം രോഗലക്ഷണമില്ലെങ്കിലും 14 ദിവസം കൂടി ക്വാറൻറീൻ തുടരുന്നത് രോഗ വ്യാപനം തടയാൻ അനിവാര്യമാണെന്നാണ്​ ഇതു നൽകുന്ന സൂചനയെന്ന്​ വിദഗ്​ധർ പറയുന്നു.

ഇൗ ആ​ശയക്കുഴപ്പങ്ങളുടെ അടിസ്ഥാന കാരണം കോവിഡ്-19 ബാധിച്ച ആളുകളിൽ 50 ശതമാനം പേർക്കും ഒരു ലക്ഷണവും ഉണ്ടാകുന്നില്ലെന്നതാണെന്ന് കോഴിക്കോട്​ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ജയകൃഷ്ണൻ പറഞ്ഞു. സ്രവം പരിശോധിച്ച ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുന്നുള്ളു. രോഗം ബാധിച്ചാലും മൂന്ന് ദിവസം കഴിഞ്ഞാൽ മാത്രമേ പി.സി.ആർ പരിശോധന പോസിറ്റീവ് ആകൂ.

80 ശതമാനം പേർക്കും രോഗം കൊണ്ട് ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നില്ല. 20 ശതമാനത്തിന് മാത്രമേ ഗുരുതരാവസ്ഥയിലാകുന്നുള്ളു. രോഗാണു ശരീരത്തിലെത്തിയാൽ 50-60 ശതമാനം പേർക്കും അഞ്ച് ദിവസം കൊണ്ട് രോഗ ലക്ഷണം കാണാം. 90 ശതമാനം പേർക്കും 10 ദിവസത്തിനുള്ളിലും 99.9 ശതമാനത്തിനും 14 ദിവസത്തിനുള്ളിലും ലക്ഷണം ഉണ്ടാകുമെന്ന് ഡോ. ജയകൃഷ്ണൻ പറഞ്ഞു. പലപ്പോഴും ചെറിയ തുമ്മലും ജലദോഷവും പനിയുമെല്ലാം ആളുകൾ ശ്രദ്ധിക്കാതെ വിടുന്നതുകൊണ്ട് കൂടിയാണ് 14 ദിവസങ്ങൾക്ക് ശേഷവും രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണം ശക്തമാകുമ്പോൾ മാത്രമാണ് പരിശോധന നടത്തുന്നത്.

Tags:    
News Summary - Covid 19 confirmed in Kozhikode native on 26th day after his arrival from Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.