നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി; നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയ െടുക്കുമെന്ന മുന്നറിയിപ്പുമായി സർക്കാർ. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അല്ലാത്തപക്ഷം നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരാകും.

പ്രധാന നിർദേശങ്ങൾ

  • നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങരുത്
  • ആഘോഷ പരിപാടികൾ ഒഴിവാക്കണം
  • ഉത്സവങ്ങളും പെരുന്നാളുകളും ചടങ്ങുകളിൽ ഒതുക്കാം
  • ടൂർണമെന്‍റുകളും മത്സരങ്ങളും പാടില്ല
  • ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കണം

സര്‍ക്കാരിന്‍റെ ജാഗ്രത നിര്‍ദേശങ്ങളെ അവഗണിച്ച് ചില ആരാധനാലയങ്ങളില്‍ നടന്ന ചടങ്ങുകളെയും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നതിനെയും സൂചിപ്പിച്ച് വാർത്താസമ്മേളനത്തിൽ കർശന നിർദേശമാണ് മുഖ്യമന്ത്രി നൽകിയത്. മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ഥന വിവിധ സാമുദായിക നേതാക്കള്‍ ഒരു മടിയുമില്ലാതെയാണ് സ്വീകരിച്ചത്. മതനേതാക്കളുടെ ഇടപെടലുകൾ ഫലമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചില ആരാധനാലയങ്ങളിൽ ആയിരക്കണക്കിനാളുകൾ എത്തിച്ചേർന്ന സംഭവമുണ്ട്. ചിലയിടത്ത് കൂട്ടപ്രാർഥനകൾ വരെ നടന്നു. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുകയാണ്. ഇത് പാലിക്കാതിരുന്നാൽ മറ്റൊരു മാർഗവും സർക്കാറിന് മുന്നിലുണ്ടാവില്ല. നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View
Tags:    
News Summary - covid 19 chief minister press meet -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.