Posted On
date_range Updated On
date_range കോവിഡ് 19 ജാഗ്രത നിർദ്ദേശം ലംഘിച്ച പള്ളിവികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ചാലക്കുടി: കോവിഡ് 19 ജാഗ്രത നിർദ്ദേശം ലംഘിച്ച പള്ളിവികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാത പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. 100ൽ പരം ആളുകളെ സംഘടിപ്പിച്ച് ഇദ്ദേഹം കുർബാന നടത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ പള്ളിയിലെത്തി വികാരിയെ ചാലക്കുടി എസ്.ഐയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട രൂപതക്ക് കീഴിലാണ് പള്ളി പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ ബിഷപ്പ് പോളി കണ്ണുക്കാടൻ പള്ളികളിൽ ആരാധനകൾ നിർത്തി വയ്ക്കാൻ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് വൻ ആൾകൂട്ടത്തെ സംഘടിപ്പിച്ച് വികാരി പോളി പടയാട്ടി ആരാധനകൾ നടത്തി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.