കോവിഡിൻെറ കണ്ണി പൊട്ടിക്കാൻ കാമ്പയിൻ

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സംസ്​ഥാന ആരോഗ്യ വകുപ്പ് ‘ബ്രേക്​ ദ ചെയിൻ’ കാമ്പയിൻ പ്രഖ്യാപിച് ചു. കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസ്​ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് കാമ്പയിൻെറ ലക ്ഷ്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്​ബുക്കിൽ കുറിച്ചു.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കാമ്പയിൻ സംഘടിപ്പിക്കും. സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ്​ സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ, സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് ബ്രേക്​ ദ​ ചെയിൻ കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടത്തിലേക്ക്​ പ്രവേശിക്കുന്നിടത്ത് കാമ്പയിൻ കിയോസ്‌കുകള്‍ സ്ഥാപിക്കണം. വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകൾ വൈറസ് മുക്തിയായി കയറുമെന്ന് ഉറപ്പ് വരുത്തണം.

ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ പൊതു ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന കാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.

Tags:    
News Summary - covid 19 #breakthechain campaign in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.