ബിവറേജ് ഔട് ലെറ്റുകൾ അടച്ചിടാത്തത് എന്തുകൊണ്ട്‍ ?

കോഴിക്കോട്​: കോവിഡ്​19 ​ൈവറസ്​ ബാധയെ പ്രതിരോധിക്കാൻ കനത്ത ജാഗ്രതാ നടപടികളുമായി മു​േമ്പാട്ടുപോകുന്ന കേര ളം, സംസ്​ഥാനത്തെ ബീവറേജസ്​ ഔട്​ലെറ്റുകൾ താൽകാലികമായി അടച്ചിടണമെന്ന ആവശ്യം ശക്​തമാവുന്നു. കേരളത്തിൽ ഏറ്റവുമധ ികം പേർ ഒത്തുകൂടുന്ന ഇടങ്ങളിലൊന്നാണ്​ മദ്യവിൽപന കേന്ദ്രങ്ങൾ.

കോളജുകളും സ്​കൂളുകളും അംഗൻവാടികളുമടക്കം അടച്ചിടാൻ തീരുമാനിച്ച സംസ്​ഥാന സർക്കാർ ബീവറേജസ്​ ഔട്​ലെറ്റുകളെ ഈ നിയന്ത്രണത്തി​​​​െൻറ പരിധിയിൽനിന്നൊഴിവാക്കിയത്​ കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്​. ആരാധനകൾക്കും ഉത്സവങ്ങൾക്കും വിവാഹ ചടങ്ങുകൾക്കുമടക്കം നിയന്ത്രണം വരുത്തിയപ്പോഴാണ്​ നൂറുകണക്കിനാളുകൾ ഒന്നിച്ചുകൂടുന്ന മദ്യവിൽപന ശാലകളുടെ പ്രവർത്തനത്തിന്​ ഒരുവിധ നിയന്ത്രണങ്ങളുമൊരുക്കാൻ സർക്കാർ തയാറാവാത്തത്​.

ഒരു മുൻകരുതലുമില്ലാതെയാണ്​ കോവിഡ്​19 ഭീതി നിലനിൽക്കുന്ന പ്ര​േദശങ്ങളിലടക്കം ഒരുപാടുപേർ ദൈർഘ്യമേറിയ ക്യൂവിൽ ഏ​െറസമയം ഒന്നിച്ചുനിൽക്കുന്നത്​. സിനിമാശാലകൾ അടച്ചിടാൻ നിർദേശം നൽകിയതുപോലെ, ഭീതി ഒഴിയുന്നതുവരെ മദ്യവിൽപനശാലകളുടെ പ്രവർത്തനവും താൽകാലികമായി നിർത്തിവെക്കണമെന്നാണ്​ ആവശ്യമുയരുന്നത്​.

Full View
Tags:    
News Summary - COVID 19, Beverage Outlets will Shutdown in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.