കോവിഡ്​ ചികിത്സയിലിരിക്കെ മരിച്ച​ കുഞ്ഞി​െൻറ സംസ്​കാരം പ്രേ​ാ​ട്ടോക്കോൾ അനുസരിച്ച്​

തിരുവനന്തപുരം: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞി​​െൻറ മൃതദേഹം പ്രേ​ാ​ട്ടോക്കോൾ അനുസരിച ്ച്​ സംസ്​കരിക്കുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ​ശൈലജ. കുഞ്ഞിന്​ ഹൃദ്രോഗവും വളർച്ചക്കുറവുമുണ്ടായിരുന്നു. കുഞ്ഞിന്​ കോവിഡ്​ ബാധിച്ചത്​ സമ്പർക്കത്തിലൂടെയാകാനാണ്​ സാധ്യത.

പുലർച്ചെ ആറുമണിക്കാണ്​ മരണം സ്​ഥിരീകരിച്ചത്​. ഈ മാസം 21 നാണ്​ കുഞ്ഞിനെ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സ്​ഥിതി ഗുരുതരമായ നിലയിലാണ്​ ആശുപത്രിയിലെത്തിച്ചത്​. വ​െൻറിലേറ്ററി​​െൻറ സഹായത്തോടെയാണ്​ കുഞ്ഞി​​െൻറ ജീവൻ നിലനിർത്തിയിരുന്നത്​. കുഞ്ഞി​​െൻറ ജീവൻ നിലനിർത്താൻ കിണഞ്ഞ്​ ശ്രമിച്ചിരുന്നതായും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

കുഞ്ഞിനെ ചികിത്സിച്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്​ടർമാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. കൊരമ്പയിൽ, പ്രശാന്തി എന്നീ ആശുപത്രികളിലെ അഞ്ചു ഡോക്​ടർമാരെയാണ്​ നിരീക്ഷണത്തിലാക്കിയത്​. സംസ്​ഥാനത്ത്​ രോഗബാധ പൂർണമായി ഒഴിവായെന്ന്​ പറയാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Covid 19 Baby Death kerala KK Shailaja teacher -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.