നൂറിലധികം ​പേരെ പ​ങ്കെടുപ്പിച്ച്​ വിവാഹ നിശ്ചയം; പൊലീസ്​ കേസെടുത്തു

കൽപറ്റ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി ആരോഗ്യ വകുപ്പും പൊലീസും പുറ​പ്പെടുവിച്ച നിയന്ത്രണം അവഗണിച്ച് നിരവധി ആളുകളെ പങ്കെടുപ്പിച്ച് മകളുടെ​ വിവാഹ നിശ്ചയം നടത്തിയയാൾക്കെതിരെ കേസ്​.

ശനിയാഴ്​ച ഉച്ചയ്ക്ക് നൂറോളം ആളുകളെ പ​ങ്കെടുപ്പിച്ച്​ മകളുടെ വിവാഹ സൽക്കാരം നടത്തിയ വയനാട്​ അമ്പലവയൽ ആണ്ടൂർ സ്വദേശി എമ്മോങ്ങോടൻ വീട്ടിൽ സെയ്തലവി എന്നയാൾക്കെതിരെയാണ്​ അമ്പലവയൽ പൊലീസ് കേസെടുത്തത്​.

ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് ഇത്തരം ചടങ്ങുകൾ നടത്തുന്നവർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്​ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - covid 19: 100 and above person for engagement function; police case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.