കൊച്ചി: പി.എസ്.സി െവബ്സൈറ്റിൽ അപേക്ഷിച്ചെങ്കിലും അപ്ലോഡ് ആകാത്തതിനാൽ അവസരം നിഷേധിച്ചതിനെതിരെ ചില ഉദ്യോഗാർഥികൾ നൽകിയ ഹരജി ഹൈകോടതി തള്ളി. 2020 നവംബർ രണ്ടിന് സമാന ഹരജി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) തള്ളിയത് ചോദ്യം ചെയ്ത് കോതമംഗലം സ്വദേശി റംലത്ത് അടക്കം നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
അപേക്ഷ കൃത്യമായി സമർപ്പിക്കാത്തവരെ സംഘടിപ്പിച്ച് പി.എസ്.സിയെ അപകീർത്തിപ്പെടുത്താനും അനാവശ്യ വിഷയങ്ങളിൽ കോടതിയെ സമീപിക്കാനും മാഫിയസംഘം പ്രവർത്തിക്കുന്നുണ്ടെന്നതടക്കമുള്ള പി.എസ്.സി വാദംകൂടി പരിഗണിച്ചാണ് ഉത്തരവ്.
ഫെബ്രുവരിയിലെ വിജ്ഞാപനപ്രകാരം യു.പി സ്കൂൾ മലയാളം മീഡിയം അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും പരീക്ഷയുമായി ബന്ധപ്പെട്ട അറിയിെപ്പാന്നും ലഭിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.
അപേക്ഷ അപ്ലോഡാകാത്തതിനാലാണ് തുടർ അറിയിപ്പുകൾ ലഭിക്കാത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. പരീക്ഷ എഴുതാൻ അനുവദിച്ച് ഉത്തരവിടണമെന്ന ആവശ്യം െക.എ.ടി തള്ളിയെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. 174 പരാതി ലഭിച്ചതിനെത്തുടർന്ന് പി.എസ്.സി രൂപവത്കരിച്ച സാങ്കേതികസമിതി നൽകിയ റിപ്പോർട്ട് പ്രകാരം നാല് പേരൊഴികെ ശരിയായ രീതിയിൽ അപേക്ഷ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് പി.എസ്.സി ഹൈകോടതിയെ അറിയിച്ചു. പി.എസ്.സിയുടെ സൽപേര് കളങ്കപ്പെടുത്താൻ വൻ തോതിൽ ശ്രമം നടക്കുന്നുണ്ട്.
പി.എസ്.സിക്കെതിരായ മാഫിയസംഘത്തിെൻറ പ്രവർത്തനഫലമാണ് ഇത്തരം ഹരജികളെന്നും പിഴ ചുമത്തി ഹരജി തള്ളണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു.
പി.എസ്.സിയുടെ വിശദീകരണത്തിലൂടെ അപേക്ഷ അപ്ലോഡ് ആകാത്ത വിധം സോഫ്റ്റ്വെയർ തകരാർ ഉണ്ടെന്ന് പറയാനാവില്ലെന്നും ഹരജിയിൽ കഴമ്പില്ലെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ പിഴ അടപ്പിക്കേണ്ടതാണെങ്കിലും തൊഴിൽരഹിതരായ ചെറുപ്പക്കാരാണെന്ന നിലയിൽ മുതിരുന്നില്ല. സമാന സ്വഭാവത്തിലുള്ള ഹരജികൾ ഇനിയുമുണ്ടായാൽ ഉചിത തീരുമാനം എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.