താമരശ്ശേരിയിൽ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം; കെട്ടിടവും പിക്ക്അപ് വാനും കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി എലോക്കരയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം. ഓഫിസ് ഉൾപ്പെടുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പിക്ക്അപ് വാനും കത്തി നശിച്ചു. തീപിടിത്തത്തിൽ ആളപായമില്ല.

മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. എം.ആർ.എം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അഗ്നിബാധയുണ്ടായത്.

Tags:    
News Summary - Fire breaks out at waste treatment plant in Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.