'ട്വന്‍റി-ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം'; ആവശ്യം ഹൈകോടതി നിരസിച്ചു

കൊച്ചി: ട്വന്‍റി-ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന ഹരജികളിലെ ആവശ്യം ഹൈകോടതി നിരസിച്ചു. മഴുവന്നൂർ, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരാണ് ഹരജി നല്‍കിയത്.

ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ആവശ്യമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് പൊലീസില്‍ പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും നിയമപരമായി പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - court refuse police protection for twenty twenty panchayaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.