കരിപ്പൂർ വിമാനത്താവളത്തിലെ കൊറിയര്‍ കാര്‍ഗോ ടെര്‍മിനല്‍ വെയർ ഹൗസ് കസ്റ്റംസ് ചീഫ് കമീഷണര്‍ ഷെയ്ഖ് കാദര്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു, ഇൻസെറ്റിൽ പ്രതീകാത്മക ചിത്രം
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ സജ്ജമായ അന്താരാഷ്ട്ര കൊറിയര്‍ കാര്‍ഗോ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. സെപ്റ്റംബർ 15ന് തിരുവനന്തപുരത്ത് വ്യവസായമന്ത്രി പി. രാജീവ് തിരുവനന്തപുരത്തേയും കരിപ്പൂരിലേയും കാര്‍ഗോ ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്തിരുന്നു.
വിമാനത്താവള അതോറിറ്റിയുടെ അനുമതിപത്രവും കസ്റ്റംസ് വിജ്ഞാപനവുമാകുന്നതോടെ പുതിയ സംവിധാനം പ്രവര്‍ത്തനസജ്ജമാകും. ഇതോടെ കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള ചരക്കുനീക്കത്തിന് പുത്തന്‍ ഉണര്‍വ് കൈവരുമെന്നാണ് പ്രതീക്ഷ.
പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് ചീഫ് കമീഷണര്‍ ഷെയ്ഖ് കാദര്‍ റഹ്‌മാന്‍ കരിപ്പൂരിലെത്തി ടെര്‍മിനല്‍ സന്ദര്‍ശിച്ചു. കൊറിയര്‍ വെയര്‍ഹൗസും അനുബന്ധ സൗകര്യങ്ങളും അദ്ദേഹം തുറന്നുകൊടുത്തു. കെ.എസ്.ഐ.ഐ യൂനിറ്റ് മേധാവി പി. വിവേക്, അസിസ്റ്റന്റ് മാനേജര്‍ കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സ്വീകരിച്ചു.
ജോയന്റ് കമീഷണര്‍ ശശികാന്ത് ശര്‍മ, അസിസ്റ്റന്റ് കമീഷണര്‍ രാജീവ് പള്ളിയില്‍, സൂപ്രണ്ടുമാരായ വിനോദ് കുമാര്‍, നവീന്‍കുമാര്‍, കെ.എസ്.ഐ.ഐ അസിസ്റ്റന്റ് മാനേജര്‍ യജ്‌നകുമാര്‍, കെ.വി. അമൃത, കെ.കെ. അബ്ദുറഹിമാന്‍, ഹാന്‍ഡ്‌ലിങ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.