മക്കളെ ഉപേക്ഷിച്ച്​ ഒളിച്ചോടിയ കമിതാക്കൾ ജയിലിൽ​​

കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ കമിതാക്കൾ ഒടുവിൽ ജയിലിൽ. പള്ളിമൺ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്​റ്റിലായത്. ജുവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോകുന്നത് കുറ്റകരമാണ്.

ഷെരീഫിനെ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്​റ്റ് ചെയ്തത്. കണ്ണനല്ലൂർ പൊലീസ് സ്​റ്റേഷൻ പരിധിയായ മുട്ടക്കാവിൽനിന്ന് രണ്ട്​ കുട്ടികളുടെ മാതാവായ യുവതിയെയും പള്ളിമൺ സ്വദേശിയായ യുവാവിനെയും കഴിഞ്ഞ 19നാണ് കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. യുവാവിെൻറ ഭാര്യയും സമാന പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളുണ്ട്. ഫോൺ വിശദാംശങ്ങൾ ​െവച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ സുരേന്ദ്രൻ, എ.എസ്.ഐ ജോസ് ടി. ബെൻ, സി.പി.ഒ സൂര്യപ്രഭ, ഷെമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.