ലില്ലി, അജയകുമാർ

എൻ.ഐ.ടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. എൻ.ഐ.ടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യൻ കരുനാഗപ്പള്ളി സ്വദേശി അജയകുമാർ (56), ഭാര്യ ലില്ലി (48) എന്നിവരാണ് മരിച്ചത്. 13കാരനായ മകനെയും കൊലപ്പെടുത്താൻ ശ്രമമുണ്ടായി. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.

അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട ശേഷം അജയകുമാർ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ ലില്ലിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങുകയായിരുന്ന മകനെയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായി. അജയകുമാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയപ്പോൾ മകൻ അടുക്കള വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മകനാണ് പരിസരത്തുള്ളവരെ വിവരമറിയിച്ച് വിളിച്ചുകൂട്ടിയത്.

ഓടിരക്ഷപ്പെടുന്നതിനിടെ മകന് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മകനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളുടെ മകൾ കോട്ടയത്ത് പഠിക്കുകയാണ്. പൂജ അവധി കഴിഞ്ഞ് ബുധനാഴ്ചയാണ് മകൾ കോളജിലേക്ക് മടങ്ങിയത്.

പൊലീസ് അസി. കമീഷണർ സുദർശൻ, സി.ഐ യൂസഫ് നടത്തറമ്മൽ, കുന്ദമംഗലം എസ്.ഐ അഷ്‌റഫ്, എസ്.ഐ അബ്ദുറഹിമാൻ തുടങ്ങിയവർ സ്ഥലത്തെത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - couple was found dead due to fire burns in NIT quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.