Posted On
date_range Updated On
date_range ദമ്പതികൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കടബാധ്യത കാരണമെന്ന് സംശയം
കടുത്തുരുത്തി (കോട്ടയം): ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി കെ.എസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കടബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി എസ്.എച്ച്.ഒ ടി.എസ്. റെനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.