ദ​മ്പ​തി​​ക​​ളു​​ടെ തി​രോ​ധാ​നം: ഹേ​​ബി​​യ​​സ്  കോ​​ർ​​പ​​സ് ഹ​​ര​ജി ന​​ൽ​​കാ​​ൻ ബ​ന്ധു​ക്ക​ൾ

 കോട്ടയം: പുതുതായി വാങ്ങിയ കാറുമായി കാണാതായ ദമ്പതികളുടെ അന്വേഷണം 11 ദിവസം പിന്നിട്ടിട്ടും സൂചനയൊന്നുമില്ല. കഴിഞ്ഞദിവസം ഏർവാടി, മുത്തുപ്പേട്ട, ബീമാപള്ളി ഭാഗങ്ങളിലെ പള്ളികൾ കേന്ദ്രീകരിച്ച് മൂന്നാംവട്ട അന്വേഷണവും തിരച്ചിലും നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തിങ്കളാഴ്ചയും വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ ഇരുവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകുമെന്ന് കാണാതായ ഹബീബയുടെ സഹോദരൻ ഷിഹാബ് ’മാധ്യമ’ത്തോട് പറഞ്ഞു. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കും അടുത്ത ദിവസം പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
പൊലീസിനൊപ്പം ബന്ധുക്കളുടെ നേതൃത്വത്തിലും സംസ്ഥാനത്തി​െൻറ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിവരികയാണ്. തിരോധാനത്തെപ്പറ്റി ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ, ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് സി.ഐ നിർമൽ ബോസ്, കുമരകം എസ്.ഐ ജി. രജൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡുകളുടെ എണ്ണം കൂട്ടി രാപകൽ അന്വേഷണം നടത്തിയെങ്കിലും സൂചന ലഭിച്ചിട്ടില്ല. ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരു സൂചനയും ലഭ്യമല്ലാതായതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാനും നീക്കമുണ്ട്. ഞായറാഴ്ച വൈകീട്ട് തിരൂരങ്ങാടി പൊലീസി​െൻറ പ്രത്യേക നിർദേശപ്രകാരം മമ്പുറം പള്ളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. 
  കുമരകം അറുപുറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കെ.എൽ 5 എ.ജെ ടെംപററി 7183 രജിസ്റ്റർ നമ്പർ േഗ്ര മാരുതി വാഗണർ കാറുമായി ഏപ്രിൽ ആറിന് രാത്രി ഒമ്പതുമുതൽ കാണാതായത്. അറുപുഴ, കൊച്ചാലുംമൂട്, താഴത്തങ്ങാടി പാലം വരെയുള്ള ആറി​െൻറ വിവിധ ഭാഗങ്ങളിൽ സ്പീഡ് ബോട്ടും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സ്കൂബയും ഉപയോഗിച്ച് പലദിവസങ്ങളിലായി തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. 

Tags:    
News Summary - couple habius corpus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.