തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ; ഭർത്താവ് ഭാര്യയെ കൊന്നതെന്ന് നിഗമനം

തിരുവനന്തപുരം കിളിമാനൂരിൽ ഭാര്യയേയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പവിഴം വീട്ടിൽ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്. ശശികലയെ കൊന്ന് രാജേന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് അറിയിച്ചു.

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികലയെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Couple found dead in Thiruvananthapuram; It is concluded that the husband killed his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.