Posted On
date_range Updated On
date_range കടമക്കുടിയില്‍ ദമ്പതിമാരും രണ്ട് കുട്ടികളും മരിച്ച നിലയില്‍
കൊച്ചി: എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തുന്നത്.
മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നാട്ടില്‍ വിവിധ ജോലികള്‍ ചെയ്യുകയായിരുന്നു നിജോ. ഇറ്റലിയിൽ ജോലി ചെയ്തിരുന്ന ശില്‍പ അടുത്തിടെയാണ് നാട്ടിലെത്തിയത്.
തിരിച്ച് പോകാനിരിക്കെയാണ് സംഭവം. സാമ്പത്തിക ബാധ്യതതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കരുതുന്നത്. കടമക്കുടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.