പാനൂരിൽ നാല് നാടന്‍ ബോംബ് പിടികൂടി

കണ്ണൂര്‍: പാനൂരിൽ നാല് നാടന്‍ ബോംബ് പിടികൂടി. കൊളവല്ലൂർ  പൊയിലൂർ തട്ടിൽ പീടികയിൽ ബോംബ് സ്ക്വഡിന്‍റെയും ഡോഗ് സ്ക്വഡിന്‍റെയും നേതൃത്വത്തിൽ നടന്ന റെയിഡില്‍ തട്ടിൽ പിടികയിൽ നിന്നാണ് ബോംബ് പിടികൂടിയത്. ആൾ താമസമില്ലാത്ത വീട്ട് മുറ്റത്തെ മതിലിനുള്ളിൽ പ്ലാസ്റ്റിക് ബക്കറ്റില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു നാടൻ ബോംബുകൾ.

കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കൊളവല്ലൂർ പോലീസ് സ്റ്റേഷന്‍ എസ് ഐ ബിജോയ്, സി പി ഓ ദീപേഷ് തുടങ്ങിയവര്‍ റെയിഡിനു നേതൃത്വം നല്കി. പിടികൂടിയ നാടൻ ബോംബുകൾ ബോംബ് സ്ക്വഡു നിർവീര്യമാക്കി.

Tags:    
News Summary - country bomb seized from panoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.