ന്യൂഡല്‍ഹി: കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ ്രം മന്ത്രിതല നിരീക്ഷണ സമിതി രൂപവത്കരിച്ചു. കേന്ദ്ര ആരോഗ്യ, ആഭ്യന്തര, വ്യോമയാന, വന ിത ശിശുക്ഷേമ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സമിതിയാണ് തിങ്കളാഴ്ച രൂപവത്കരിച്ചത്. ക േന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡിയുടെ അധ്യക്ഷതയിൽ സമിതിയുടെ ആദ്യ യോഗം ഡൽഹിയിൽ ചേർന്നു. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ യോഗം വിലയിരുത്തി.
ചൈനയില്‍നിന്ന് അടുത്തിടെ തിരിച്ചെത്തിയവർ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അതിനിടെ, വൂഹാനിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ച സംഘത്തിൽ രോഗലക്ഷണങ്ങൾ കണ്ട അഞ്ചുപേരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ചൈനയിയിലുള്ളവരെ തിരിച്ചുകൊണ്ടുവരാൻ ഇനി പ്രത്യേക വിമാനം ഉടന്‍ അയക്കില്ല. തിരിച്ചുവരേണ്ടവർ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന് മന്ത്രി കിഷന് റെഡ്ഡി പറഞ്ഞു. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 73 മലയാളികൾ ഉൾപ്പെടെ 654 പേരാണ് വൂഹാനിൽനിന്ന് തിരിച്ചെത്തിയത്. ഇവരിൽ ഏഴു മാലദ്വീപുകാരുമുണ്ട്. പനി ബാധിച്ച നാലുപേരെ അവസാന നിമിഷം ഒഴിവാക്കിയിരുന്നു.
ചെന്നൈയിൽ ലബോറട്ടറി
ചെന്നൈ: കൊറോണ ബാധ സ്ഥിരീകരിക്കുന്നതിെൻറ ഭാഗമായി ചെന്നൈയിൽ പരിശോധന യൂനിറ്റ് തുറന്നു. കിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിവൻറിവ് മെഡിസിൻ ആൻഡ് റിസർച്ചിലെ പരിശോധന സൗകര്യം ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ ഉദ്ഘാടനം ചെയ്തു. ഇവിടെ 48 മണിക്കൂറിനകം ഫലമറിയാനാവും.
തമിഴ്നാട്ടിൽ 799 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 646 പേർ ചൈനയിൽനിന്ന് മടങ്ങിയവരാണ്. വിമാനത്താവളങ്ങളിൽ 5543 പേരെ സ്ക്രീനിങ് ടെസ്റ്റിന് വിധേയരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.