തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ നോവല്‍ കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 3252 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച് ചു. ഇവരില്‍ 3218 പേര് വീടുകളിലും 34 പേര് ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 345 സാമ ്പിളുകള് എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചു. 326 സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്.
ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ല. വുഹാനില്‍നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റിവാണ്. വെള്ളിയാഴ്ച ചൈനയിലെ കുന്മിങ് പ്രദേശത്തുനിന്ന് എത്തിയവരുടെ പരിശോധന ഫലവും നെഗറ്റിവാണ്.
വീടുകളില്‍ 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തവര്‍ അതത് പ്രദേശത്തെ പി.എച്ച്.സി/ ആശുപത്രികളിലെ ഐസോലേഷന് നിർദേശിച്ച ഡോക്ടര്‍മാരെ സമീപിക്കണം. ഇത്തരത്തില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ തയാറെടുക്കുന്നവര്‍ അതത് രാജ്യങ്ങളുടെ ഗൈഡ് ലൈന്‍സ് പരിശോധിച്ച് തീരുമാനമെടുക്കണം.
വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്ന ചൈന, സിംഗപ്പൂര്‍, ജപ്പാന്, തായ്ലന്ഡ്, കൊറിയ, മലേഷ്യ, വിയറ്റ്നാം ഒഴികെ രാജ്യങ്ങളില്‍നിന്ന് വന്നവര്‍ക്ക് നിരീക്ഷണ കാലാവധി അവസാനിപ്പിക്കാം. ഇക്കൂട്ടർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.