Posted On
date_range Updated On
date_range കോപ വിജയാഘോഷം: പടക്കം പൊട്ടിച്ച രണ്ട് പേർക്ക് ഗുരുതര പരിക്ക്
താനാളൂർ: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിൽ അർജൻറീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ട് ആരാധകർക്ക് ഗുരുതര പരിക്ക്. പൂച്ചേങ്ങൽ സിറാജ്, കണ്ണറയിൽ ഇജാസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ബൈക്കിലിരുന്ന് പടക്കം പൊട്ടിച്ചു പുറത്തേക്കെറിയുമ്പോൾ ആയിരുന്നു അപകടം. മടിയിൽ വെച്ച പടക്കങ്ങൾക്ക് തീ പിടിച്ചതാണ് കാരണം.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.