പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: എം.​എ​സ്.​എ​ഫി​ൽ ന​ട​ന്ന​ത് സം​ഘ​ട​ന​യു​ടെ പ​തി​വു​ക​ൾ തെ​റ്റി​ച്ചു​ള്ള നേ​തൃ​മാ​റ്റം. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സം​സ്ഥാ​ന കൗ​ൺ​സി​ൽ ആ​ഗ​സ്റ്റ് ആ​ദ്യ​ത്തി​ൽ ചേ​രാ​നി​രി​ക്കെ, താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ പു​തി​യ പ്ര​സി​ഡ​ന്റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും നി​യ​മി​ച്ച​ത് സം​ഘ​ട​ന​രീ​തി​ക്ക് ചേ​ർ​ന്ന​താ​യി​​ല്ലെ​ന്ന വി​മ​ർ​ശ​നം എം.​എ​സ്.​എ​ഫി​ൽ ശ​ക്ത​മാ​ണ്.

ആ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ദ​വി​യി​ലി​രു​ന്ന പി.​കെ. ന​വാ​സ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​ന​മൊ​ഴി​യു​ക​യും ഷ​റ​ഫു​ദ്ദീ​ൻ പി​ലാ​ക്ക​ലി​ന് പ്ര​സി​ഡ​ന്റി​ന്റെ​യും അ​ഖി​ൽ ആ​ന​ക്ക​യ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. ന​വാ​സി​​ന് പു​റ​മെ, ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സി.​കെ. ന​ജാ​ഫും ട്ര​ഷ​റ​ർ ഉ​ൾ​പ്പെ​ടെ നാ​ല് ഭാ​ര​വാ​ഹി​ക​ളും സ്ഥാ​ന​മൊ​ഴി​ഞ്ഞി​ട്ടു​ണ്ട്.

പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ചേ​രാ​ൻ തി​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം മാ​റ്റു​ക​യാ​യി​രു​ന്നു. ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ അ​സൗ​ക​ര്യം കാ​ര​ണം കൗ​ൺ​സി​ൽ മാ​റ്റി​വെ​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ഭാ​ഷ്യ​മെ​ങ്കി​ലും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​ക്കു​ള്ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. മാ​റ്റി​വെ​ച്ച കൗ​ൺ​സി​ൽ ആ​ഗ​സ്റ്റ് നാ​ലി​ന് ചേ​രു​മെ​ന്ന് പ​റ​യു​ന്നു​​ണ്ടെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റ സ്ഥി​തി​ക്ക് നീ​ളാ​നാ​ണ് സാ​ധ്യ​ത.

സം​ഘ​ട​ന​യി​ൽ പി.​കെ. ന​വാ​സ് പ​ക്ഷ​വും ന​വാ​സ് വി​രു​ദ്ധ​രും ത​മ്മി​ലു​ള്ള പോ​ര് ശ​ക്ത​മാ​ണ്. ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ച്ച ഭി​ന്ന​ത​യാ​ണ് സം​സ്ഥാ​ന കൗ​ൺ​സി​ലി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​റി​യ​പ്പെ​ടു​ന്ന ന​വാ​സ് പ​ക്ഷ​ക്കാ​രാ​ണ് ​ഷ​റ​ഫു​ദ്ദീ​ൻ പി​ലാ​ക്ക​ലും അ​ഖി​ൽ ആ​ന​ക്ക​യ​വും.

സ്വ​ന്തം ഗ്രൂ​പ്പി​ൽ ഉള്ള​വ​രെ ചു​മ​ത​ല​യി​ൽ എ​ത്തി​ച്ച് സം​ഘ​ട​ന​യു​ടെ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്താ​നാ​ണ് ന​വാ​സ് പ​ക്ഷ​ത്തി​ന്റെ നീ​ക്ക​മെ​ന്നാ​ണ് ആ​ക്ഷേ​പം. അ​തേ​സ​മ​യം, സം​ഘ​ട​ന ച​ട്ട​ക്കൂ​ടി​ന് ​ദോ​ഷ​ക​ര​മാ​യ ന​ട​പ​ടി സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് മ​റു​വി​ഭാ​ഗം കോ​പ്പു​കൂ​ട്ടു​ന്ന​ത്. 

Tags:    
News Summary - താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​ത് സം​സ്ഥാ​ന കൗ​ൺ​സി​​ൽ ചേ​രാ​തെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.