വിവാദ പ്രസ്താവന തിരുത്തേണ്ടത് പാലാ ബിഷപ്പ്; സർക്കാറിന് ഒന്നും ചെയ്യാനില്ല- കാനം രാജേന്ദ്രൻ

കാസർകോട്: പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്‌താവനക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നർകോട്ടിക് ജിഹാദ് വിവാദ പരാമർശം തിരുത്തേണ്ടത് ബിഷപ്പാണ്. മഞ്ചേശ്വരത്ത് ടി.വി.തോമസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല. കേരളത്തെ ഭ്രാന്താലയമാക്കരുത്. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സ്പർധ വളർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാവരും ചേർന്നാണെന്നും കാനം രാജേന്ദ്രൻ അറിയിച്ചു.

നാർകോട്ടിക് ജിഹാദ് പരാമർശം കേരള സമൂഹത്തിനും ക്രൈസ്‌തവ പാരമ്പര്യങ്ങൾക്കും ചേർന്നതല്ല. പാലാ ബിഷപ്പിന്റെ പ്രസ്‌താവന ബി.ജെ.പിക്ക് ഊർജം പകരുന്നതാണ്. മതമേലധ്യക്ഷൻമാർ വിഭജനത്തിന്റെ സന്ദേശമല്ല നൽകേണ്ടതെന്നും കാന നേരത്തേ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. 

Tags:    
News Summary - Controversial statement to be corrected by Bishop of Pala- Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.