പുനലൂരിൽ കരാറുകാരൻ ആത്മഹത്യ ചെയ്തു

പുനലുർ: പുനലൂരിൽ വീണ്ടും കരാറുകാരൻ ആത്മഹത്യ ചെയ്തു. കറവൂർ കുട്ടി മാനൂരിൽ സന്തോഷ് (47) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ വീട്ട് മുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു പത്തനാപുരം ബ്ലോക്ക് പഞ്ചായത്തി​​െൻറ നിർമാണ പദ്ധതിക്കായി 8 ലക്ഷം രൂപയുടെ കരാർ ഏറ്റെടുത്തിരുന്നു. എഞ്ചിനിയറന്മാർ നേരിട്ട് നിർമ്മാണമേൽനോട്ടം വഹിക്കുകയായിരുന്നു.  നിർമ്മാണം പൂർത്തിയാക്കി കരാർ തുകക്കായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തുക നൽകിയില്ല കൈക്കൂലി ആവശ്യപ്പെട്ടിട്ട് നൽകാത്തതിനാൽ ബില്ല് തടഞ്ഞുവക്കുകയായിരുന്നെന്ന് പ്രദേശവാസികൾ ആരോ പിക്കുന്നു.
Tags:    
News Summary - Contractor Suicide - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.