കോട്ടയം: ജീവനക്കാരുടെ കുറവിൽ പ്രവർത്തനം അവതാളത്തിലായതോടെ വിരമിച്ചവർക്ക് പുനർനിയമനം നൽകിയും വിരമിക്കാനിരിക്കുന്നവർക്ക് സർവിസ് നീട്ടിനൽകിയും പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. നിയമനം കരാർ അടിസ്ഥാനത്തിലാകും. വിരമിക്കാനിരിക്കുന്നവർക്ക് 65 വയസ്സുവരെ പുനർനിയമനം നൽകും. വിരമിച്ചവരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്കാകും വീണ്ടും നിയമനം നൽകുക. ഇത് സംബന്ധിച്ച് ഡിവിഷനൽ മാനേജർമാർക്കാണ് നിർദേശം നൽകിയത്.
ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ, ക്രൂ കൺട്രോളർമാർ, സിഗ്നൽ, മെക്കാനിക്കൽ, മെഡിക്കൽ, ടെലികമ്യൂണിക്കേഷൻ, എൻജിനീയറിങ്,ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാകും വിരമിച്ചവരെ നിയമിക്കുക. ലോേക്കാ പൈലറ്റുമാർക്ക് വിരമിക്കൽ പ്രായം നീട്ടാനും ആലോചനയുണ്ട്. ഇതിനുള്ള നടപടി അതത് സ്റ്റേഷനുകളിൽ തന്നെ നടത്തും. വിവിധ വകുപ്പിലായി 2.23 ലക്ഷം ജീവനക്കാരുടെ ഒഴിവുകളാണ് റെയിൽവേയിലുള്ളത്.
തിരുവനന്തപുരം ഡിവഷനിൽ 740ഉം പാലക്കാട് ഡിവിഷനിൽ 150ഉം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിൽ 90ലധികം ഒഴിവുകൾ ലോക്കോപൈലറ്റുമാരുടേതാണ്. ഗുഡ്സ്,പാസഞ്ചർ, മെയിൽ േലാക്കോപൈലറ്റുമാരുടെ ഒഴിവിൽ നിയമനം നടത്താത്തതിനാൽ സർവിസ് വൈകലും മുടക്കവും പതിവായിരിക്കുകയാണ്. പാസഞ്ചർ വണ്ടികൾ പലതും റദ്ദാക്കുകയോ ഷെഡ്യൂൾ പരിഷ്കരിക്കുകയോ ചെയ്യുന്നുണ്ട്. മെമുവടക്കം ഇപ്പോഴും റദ്ദാക്കൽ തുടരുന്നു. മെക്കാനിക്കൽ, സിഗ്നൽ, ഇലക്ട്രിക്കൽ വിഭാഗത്തിലെ ഒഴിവുനികത്താത്തതിനാൽ അറ്റകുറ്റപ്പണിയും കൃത്യമായി നടക്കുന്നില്ല. ട്രാക്ക് നവീകരണമടക്കം നിർമാണം അനിശ്ചിതമായി നീളുകയാണ്.
ജീവനക്കാരുടെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന കാര്യം റെയിൽവേ വെളിപ്പെടുത്തിയിട്ടില്ല. പുതിയ നിയനം നടത്തുന്നതിൽ ഗുരുതരവീഴ്ചവരുത്തുകയാണെന്ന ആക്ഷേപമുണ്ട്.അടുത്തെങ്ങും പുതിയ നിയമനത്തിനുള്ള നടപടി ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുമുണ്ട്. തൽക്കാലം വിരമിച്ചവരെയും വിരമിക്കാനിരിക്കുന്നവരെയും നിയോഗിക്കാനാണ് നിർദേശമെന്ന് യൂനിയൻ നേതാക്കളും വ്യക്തമാക്കുന്നു. അതിനിടെ സ്റ്റേഷൻ മാസ്റ്റർമാരുടെയും ലോക്കോപൈലറ്റുമാരുടെയും ജോലി ഭാരം വർധിക്കുന്നുവെന്ന പരാതിയും ശക്തമാണ്. ലോേക്കാപൈലറ്റുമാരുടെ വിശ്രമസമയം ആഴ്ചയിൽ 40 മണിക്കൂറാക്കണമെന്ന നിർദേശവും നടപ്പാക്കിയിട്ടില്ല. 16 മുതൽ 20 മണിക്കൂർവരെ തുടർച്ചയായി ജോലി ചെയ്യുന്നവരുമുണ്ട്. സേങ്കതിക വിഭാഗം ജീവനക്കാരുടെ കുറവ് യാത്രക്കാരുെട സുരക്ഷക്ക് ഭീഷണിയാണെന്നും യൂനിയനുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.