തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ തൃശ്ശൂരിലോ കൊച്ചിയിലോ അടിയാൻ സാധ്യത; തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും

കോഴിക്കോട്: കേരളാതീരത്ത് തീപിടിച്ച എം.വി വാൻഹായ് 503 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തൃശ്ശൂരിലോ കൊച്ചിയിലോ അടിയാൻ സാധ്യതയെന്ന് റിപ്പോർട്ട്. തൃശ്ശൂർ, കൊച്ചി ജില്ലകളിലെ തീരപ്രദേശത്ത് കണ്ടെയ്നറുകളും അതിലെ സാധനങ്ങളും അടിയുക. ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

അതേസമയം, ഒരു ദിവസം പിന്നിട്ടിട്ടും തീപിടിച്ച എം.വി വാൻഹായ് 503 എന്ന ചരക്ക് കപ്പലിലെ തീയണക്കാനാകുന്നില്ല. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ തീയണക്കാനായി തീവ്രശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെ കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നതായി റിപ്പോർട്ടുണ്ട്. 15 ഡിഗ്രി വരെ ചരിഞ്ഞ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണതായി കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു.

അതിനിടെ, സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചതെന്നാണ് വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ‍, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കപ്പലിലെ പൊള്ളലേറ്റ ആറ് ജീവനക്കാർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ രണ്ടു പേരുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

തീ​പി​ടി​ച്ച ക​പ്പ​ലി​ൽ 157 ക​ണ്ടെ​യ്ന​റു​ക​ളാണുള്ളത്. അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എം.​ഒ) ക്ലാ​സി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് 20 ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ, സ്വ​യ​മേ​വ ക​ത്തു​ന്ന​വ, കീ​ട​നാ​ശി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ രാ​സ​വ​സ്തു​ക്ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​ൽ ക​ള നി​യ​ന്ത്ര​ണ​ത്തി​നും കീ​ട നി​യ​ന്ത്ര​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന 800 ഡ്ര​മ്മു​ക​ളും മ​റ്റൊ​രു ക​ണ്ടെ​യ്‌​ന​റി​ൽ 27,786 കി.​ഗ്രാം തൂ​ക്ക​മു​ള്ള എ​ഥൈ​ൽ ക്ലോ​റോ​ഫോ​ർ​മൈ​റ്റ് അ​ട​ക്ക​മു​ള്ള വി​ഷാം​ശ രാ​സ​വ​സ്തു​ക്ക​ളും ഉ​​ൾ​പ്പെ​ടു​ന്നു. ഇ​ത് ക​ട​ലി​ൽ പ​ര​ക്കു​ന്ന​തോ​ടെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ചും ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​പ്പ​ലി​ൽ 20 ക​ണ്ടെ​യ്‌​ന​റു​ക​ളി​ലാ​യി ക​ത്തു​ന്ന ഖ​ര​വ​സ്തു​ക്ക​ളു​ണ്ട്. ഇ​തി​ൽ ര​ണ്ട് ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ നൈ​ട്രോ​സെ​ല്ലു​ലോ​സ്, 12 ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ നാ​ഫ്ത​ലീ​ൻ, ഒ​രു ക​ണ്ടെ​യ്‌​ന​റി​ൽ ക​ത്തു​ന്ന ദ്രാ​വ​കം അ​ട​ങ്ങി​യ ഖ​ര​വ​സ്തു​ക്ക​ൾ, നാ​ല് ക​ണ്ടെ​യ്‌​ന​റു​ക​ളി​ൽ പാ​ര​ഫോ​ർ​മാ​ൽ​ഡി​ഹൈ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

സ്വ​യ​മേ​വ ക​ത്തു​ന്ന ഓ​ർ​ഗാ​നോ​മെ​റ്റാ​ലി​ക് പ​ദാ​ർ​ഥ​വു​മു​ണ്ട്. വാ​യു​വു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​കു​മ്പോ​ൾ സ്വ​യം ക​ത്തു​ന്ന​വ​യാ​ണി​ത്. ക​പ്പ​ലി​ലെ തീ​യ​ണ​ക്കാ​ൻ മ​റ്റ് ക​പ്പ​ലു​ക​ൾ പോ​കു​ന്ന​തി​ന് ത​ട​സമാ​യി നി​ൽ​ക്കു​ന്ന​ത് വ​ള​രെ പെ​ട്ടെ​ന്ന് തീ​പി​ടി​ക്കു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊളം​ബോ​യി​ൽ നി​ന്ന് ഈ ​മാ​സം ആ​റി​നാ​ണ് ന​വി മും​ബൈ​യി​ലെ തു​റ​മു​ഖ​ത്തേ​ക്ക് എം.​വി. വാ​ൻ​ഹാ​യ് 503 പു​റ​പ്പെ​ട്ട​ത്. ചൊവ്വാഴ്ച തീ​ര​മ​ണ​യാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ബി.​എ​സ്.​എം എ​ന്ന ക​മ്പ​നി​ക്കാ​ണ് ക​പ്പ​ലി​ന്റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. മെ​യ് 25 കേ​ര​ള​തീ​ര​ത്തു ​നി​ന്ന് 14.6 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ൽ എം.​എ.​സ്‍സി എ​ല്‍സ 3 എ​ന്ന ലൈ​ബീ​രി​യ​ൻ ച​ര​ക്കു​ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ക​ണ്ടെ​യ്ന​റു​ക​ൾ ക​ട​ലി​ൽ ഒ​ഴു​കി​യി​രു​ന്നു.

Tags:    
News Summary - Containers from the burning ship are likely to land in Thrissur or Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.