Posted On
date_range Updated On
date_range കൺസ്യൂമർഫെഡ് ക്രിസ്‌മസ്, പുതുവത്സര ചന്തകൾ തുറക്കും; 1.34 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും.
ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന് തുക അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.