തൃശൂർ: കേസുകൾ കെട്ടിക്കിടക്കുന്നതിെൻറ കണക്കുകൾ മാത്രമുള്ള ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിൽനിന്ന് മാറിനടക്കുകയാണ് തൃശൂർ ഫോറം. രാജ്യത്ത് അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുകയും തീർപ്പു കൽപിക്കുകയും ചെയ്തത് ഇവിടെയാണ്. 4,526 കേസുകളാണ് ഇൗ കാലയളവിൽ തീർപ്പാക്കിയത്. ദിവസം 200 കേസ് തീർപ്പാക്കുകയെന്ന അപൂർവനേട്ടവും തൃശൂർ ഉപഭോക്തൃ ഫോറം നേടിയിട്ടുണ്ട്.
2017 ഫെബ്രുവരിയിലെ കണക്കുപ്രകാരം 2,320 കേസുകളാണ് തൃശൂർ ഫേറത്തിലുള്ളത്. വിധിപറയാനായി കാത്തിരിക്കുന്നത് 1,250 കേസുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഫോറവും തൃശൂരിലേതാണെന്ന് പ്രസിഡൻറ് പി.കെ. ശശി പറഞ്ഞു. 90 ശതമാനം കേസുകളിലും ഉപഭോക്താക്കൾക്ക് അനുകൂലമായ വിധിയാണ് ഉണ്ടാകുന്നത്. ഇതോടെ, കേസുകളുടെ ബാഹുല്യമായി. ആരോഗ്യ മേഖലയിൽനിന്നുള്ള കേസുകളും തൃശൂർ ഫോറത്തിലാണ് കൂടുതൽ. നൂറിലേറെ കേസുകൾ ഈ വിഭാഗത്തിൽ തൃശൂരിൽ കൈകാര്യം ചെയ്യുന്നു. 90 മുതൽ 150 ദിവസത്തിനകം േകസുകൾ തീർപ്പാക്കണമെന്നാണ് ചട്ടം. ഒരു സിറ്റിങ്ങിൽതന്നെ 70 മുതൽ 80 കേസുകൾവരെ പരിഗണിക്കുന്നു.
അധികം കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന ദുഷ്പേരില്നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകൾ പരിഹരിച്ചുവെന്ന നേട്ടത്തിലേക്ക് തൃശൂർ ഫോറം ഉയര്‍ന്നത്. 2008ല്‍ ഫോറം പ്രസിഡൻറായി പത്മിനി സുരേഷ് ചുമതലയേറ്റശേഷം 6,284 കേസുകള്‍ക്കാണ് തീര്‍പ്പാക്കിയത്. ഫ്ലാറ്റ് നിർമാണത്തിലെ അപാകത, വൈദ്യുതി^കുടിവെള്ള ബില്ലുകളിലെ തെറ്റുകൾ, മൊൈബൽ ഫോൺ, കണക്ഷൻ സേവനം സംബന്ധിച്ച പരാതികൾ, ആരോഗ്യ പോളിസി െക്ലയിം നൽകാത്തത്, ചിട്ടികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സംബന്ധിച്ച പരാതികൾ എന്നിവയാണ് കൂടുതൽ.
റിലയന്‍സ് ഫോണുമായി ബന്ധപ്പെട്ട പരാതിയിൽ മുകേഷ് അംബാനിക്കെതിരെ അറസ്റ്റ് വാറൻറ് അയച്ച ചരിത്രമുണ്ട് തൃശൂർ ഫോറത്തിന്. കമ്പനി പണം അടച്ചാണ് കേസ് ഒഴിവാക്കിയത്. ഒരു പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പണപ്പിരിവിെൻറ പേരിൽ സുബ്രഹ്മണ്യം സ്വാമിക്കും ഫോറം വാറൻറയച്ചിരുന്നു. ഉപഭോക്തൃ തര്‍ക്ക പരിഹാരത്തില്‍ മുന്നിട്ടുനില്ക്കുന്ന സംസ്ഥാനമായി കേരളം മാറിയപ്പോള്‍ ഇതിന് കരുത്തുപകരുന്നതായിരുന്നു തൃശൂര്‍ ഉപഭോക്തൃഫോറത്തിെൻറ ഈ വളര്‍ച്ച. 2017ൽ 21,020 കേസുകളാണ് ജില്ല ഫോറങ്ങളിൽ ആകെ ഫയൽ ചെയ്തത്. ഇൗവർഷം 19,097 കേസുകൾ തീർപ്പാക്കി. ദേശീയ കമീഷനിൽ 12,780ഉം സംസ്ഥാന കമീഷനുകളിൽ 1,43,655ഉം ജില്ല ഫോറങ്ങളിൽ 3,092,256ഉം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.