Posted On
date_range Updated On
date_range വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം നിർത്തിവെച്ചു; നഗരസഭയിൽ സി.ബി.ഐ പരിശോധന
തൃശൂർ: വടക്കാഞ്ചേരി ചരൽപ്പറമ്പിൽ ലൈഫ് മിഷെൻറ 140 ഫ്ലാറ്റുകളുള്ള സമുച്ചയത്തിെൻറ നിർമാണം നിലച്ചു. പണി നിർത്തുന്നതായി കാണിച്ച് ഏജൻസിയായ യൂണിടാക് ലൈഫ് മിഷന് കത്ത് നൽകിയതായാണ് വിവരം. പണി അവസാനിപ്പിക്കാൻ യൂണിടാക് ആവശ്യപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. 350ഓളം തൊഴിലാളികളാണ് നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. വിജിലൻസ്, സി.ബി.ഐ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പണി നിർത്തുകയാണെന്നാണ് യൂണിടാക് പ്രതിനിധികൾ പറയുന്നത്.
അതേസമയം, വടക്കാഞ്ചേരി നഗരസഭയിൽ സി.ബി.ഐ പരിശോധന നടന്നു. കൊച്ചി യൂനിറ്റിൽനിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചില രേഖകൾ കൊണ്ടുപോയിട്ടുണ്ട്. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. രണ്ട് ദിവസം മുമ്പ് നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.